ചെങ്കോട്ട സ്‌ഫോടനം: ഉമര്‍ മുഹമ്മദിന്റെ കശ്മീരിലെ വീട് സുരക്ഷാസേന തകര്‍ത്തു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 14 നവം‌ബര്‍ 2025 (10:24 IST)
ഡല്‍ഹിയില്‍ കാര്‍ സ്‌ഫോടനം നടത്തിയ ഉമര്‍ മുഹമ്മദിന്റെ കശ്മീരിലെ വീട് സുരക്ഷാസേന തകര്‍ത്തു. ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നവര്‍ക്ക്സന്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കശ്മീരിലെ ഇയാളുടെ വീട് തകര്‍ത്തത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തെക്കന്‍ കശ്മീരിലെ പുല്‍വാമയിലുള്ള വീട് ഇടിച്ചുനിരത്തിയത്.  
 
അതേസമയം ദില്ലിസ്ഫോടന ഗൂഢാലോചനയില്‍ പങ്കാളികളായ കൂടുതല്‍ ഡോക്ടര്‍മാര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി എന്‍ഐഎ. നെറ്റ്വര്‍ക്കില്‍ 2ലേറെ ഡോക്ടര്‍മാര്‍ കൂടി ഉണ്ടെന്നാണ് നിഗമനം. ഭീകരാര്‍ക്ക് കാര്‍ വിറ്റത് ഒന്നരലക്ഷം രൂപയ്ക്കാണെന്ന് വ്യക്തമാക്കിയിരുന്നു. ഹരിയാനയില്‍ 50ലധികം പേരെ ചോദ്യം ചെയ്തുവരികയാണ്.
 
അതേസമയം ഡല്‍ഹിയില്‍ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നത് മുംബൈ ഭീകരാക്രമണത്തിന്റെ രീതിയില്‍ പലയിടങ്ങളിലായുള്ള ആക്രമണമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ചെങ്കോട്ട, ഇന്ത്യാഗേറ്റ്, കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്, ഗൗരി ശങ്കര്‍ ക്ഷേത്രം തുടങ്ങിയ പ്രധാനകേന്ദ്രങ്ങളില്‍ മുംബൈ മാതൃകയില്‍ ആക്രമണം നടത്താനായിരുന്നു ഭീകരരുടെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ പ്രധാന റെയില്‍വേ സ്റ്റേഷനുകളും ഷോപ്പിങ് മാളുകളും ഭീകരര്‍ ലക്ഷ്യം വെച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍