രണ്ടാം മിന്നലാക്രമണത്തിന് ഇന്ത്യ ഉപയോഗിച്ചത് പാകിസ്ഥാന് സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള കിടിലന്‍ ആയുധങ്ങള്‍!
ബുധന്‍, 24 മെയ് 2017 (16:00 IST)
പാകിസ്ഥാനെതിരായി രണ്ടാം മിന്നലാക്രമണം നടത്താന്‍ ഇന്ത്യ ഉപയോഗിച്ചത് അത്യാധൂനിക ആയുധങ്ങള്‍. അമേരിക്ക, റഷ്യ, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ നിന്നു വാങ്ങിയ മാരകമായ ആയുധങ്ങളാണ് ഈ മാസം ഒമ്പതിനു നടത്തിയ മിന്നലാക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചത്.
നിയന്ത്രണ രേഖയ്‌ക്ക് അപ്പുറമുള്ള പാക് ആതിര്‍ത്തി ചെക് പോസ്‌റ്റുകള്‍ തകര്‍ക്കാന്‍ റോക്കറ്റ് ലോഞ്ചറുകൾ, ടാങ്ക്‌വേധ മിസൈലുകൾ, ഓട്ടോമേറ്റഡ് ഗ്രനേഡ് ലോഞ്ചറുകൾ, പീരങ്കികൾ എന്നിവയാണ് ഇന്ത്യ ഉപയോഗിച്ചത്. കനത്ത ആക്രമണത്തില്‍ പാക് പോസ്‌റ്റുകള്‍ തരിപ്പണമായി. കരസേനയുടെ ഭീകര വിരുദ്ധ നീക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു നടപടി.
ആറു കിലോമീറ്റർ ആക്രമണ പരിധിയുള്ള അമേരിക്കൻ നിർമ്മിത 106 എംഎം റികോയിലസ് ഗൺ ആക്രമണത്തിന് സൈന്യം ഉപയോഗിച്ചു. 3.4 മീറ്റർ നീളമുളവും 209.5 കിലോഗ്രാമും ഉള്ള ഈ ആയുധം ടാങ്കുകളെ ആക്രമിക്കാനായിട്ടാണ് ഉപയോഗിക്കുന്നത്.
ചെക് പോസ്‌റ്റുകള്‍ തകര്‍ക്കാന്‍ റഷ്യന്‍ നിര്‍മ്മിത 130 എംഎം ആർട്ടിലറി ഗൺ ആണ് പ്രധാനമായും ഉപയോഗിച്ചത്. വളരെ അകലെ നിന്നും നേരിട്ടുള്ള ആക്രമണത്തിന് ഉപയോഗിക്കാന്‍ കഴിയുന്നതാണ് ആർട്ടിലറി ഗൺ ആ
യിരുന്നു.
ക്യാമറകൾ, ലേസറുകൾ, ഡിജിറ്റൽ ഫയർ നിയന്ത്രണം എന്നീ തരത്തിലുള്ള ആധൂനിക സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളുന്ന ആന്റി–എയർക്രാഫ്റ്റ് ഗണ്‍ ഉപയോഗിച്ചുള്ള ആക്രമണം പാകിസ്ഥാനെ ഞെട്ടിച്ചു.
ആന്റി ടാങ്ക് ഗൈഡഡ് മിസൈൽസാണ് ആക്രമണത്തിന് ഇന്ത്യന്‍ സൈന്യത്തിനെ സഹായിച്ചത മറ്റൊരു ആയുധം. സ്വീഡിഷ് നിര്‍മ്മിത 84 എംഎം കാൾ–ഗുസ്താവ് റോക്കറ്റ് ലോഞ്ചറുകളാണ് പാക് പോസ്‌റ്റുകളെ തരിപ്പണമാക്കിയത്. റഷ്യൻ നിർമിത എജിഎസ്–30 ഗ്രനേഡ് ലോഞ്ചറുകളും ആക്രമണത്തിന് ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചു.