എസ് ബി ടി ഇനി ഇല്ല; ഇന്ത്യന്‍ ബാങ്കിങ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനം ഏപ്രില്‍ ഒന്നിന്

വെള്ളി, 24 ഫെബ്രുവരി 2017 (09:40 IST)
ഇന്ത്യന്‍ ബാങ്കിങ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനം ഏപ്രില്‍ ഒന്നിന് നടക്കും. എസ്.ബി.ടി ഉള്‍പ്പെടുയുള്ള അഞ്ച് അനുബന്ധ ബാങ്കുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കുന്നതോടെയാണ് ഇത്. ഇതോടെ ലോകത്തെ ഏറ്റവും വലിയ 50 ബാങ്കുകളുടെ കൂട്ടത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഇടം പിടിക്കും.         
 
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല എന്നിവയാണ് എസ്.ബി.ഐയില്‍ ലയിക്കുന്നത്. ലയനത്തോടെ ഈ ബാങ്കുകളുടെ ആസ്തിയെല്ലാം എസ്.ബി.ഐക്ക് കൈമാറുകയും ചെയ്യും. ലയനം പൂര്‍ത്തിയാകുന്നതോടെ എസ്.ബി.ഐയുടെ ആകെ ആസ്തി 37 ലക്ഷം കോടി രൂപയിലേക്ക് ഉയരും.

വെബ്ദുനിയ വായിക്കുക