ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടു; സഞ്ജിതാ ചാനുവിന് ഭാഗിക വിലക്ക്, സ്വർണ്ണം നഷ്ടമാകും
വ്യാഴം, 31 മെയ് 2018 (20:26 IST)
കോമൺവെൽത്ത് ഗെയിംസിൽ ഭാരദ്വഹനത്തിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണം നേടിയ. സഞ്ജിത ചാനു ഉത്തേചക പരിസോധനയിൽ പരാജയപ്പെട്ടതായി റിപ്പോർട്ട്. ഇതേ തുടർന്ന് സഞ്ജിത ചാനുവിന് ഭാഗികമായി വിലക്കേർപ്പെടുത്തി.
വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ192 കിലോ ഭാരം ഉയര്‍ത്തിയാണ് ഗോൾഡ്കോസ്റ്റിൽ ചാനു സ്വര്‍ണം സ്വന്തമാക്കിയത്. പരിശോധനയിൽ പരാജയപ്പെട്ടതോടെ ചാനുവിന്റെ സ്വർണ്ണം തിരിച്ചെടുത്തേക്കും.