പുതിയ യൂണിഫോമുമായി ആര്‍എസ്‌എസ്; കാക്കിനിക്കറിന് വിട, പകരം ബ്രൌണ്‍ പാന്റ്‌സ്

ചൊവ്വ, 30 ഓഗസ്റ്റ് 2016 (08:28 IST)
കാക്കിനിക്കര്‍ ഒഴിവാക്കി പുതിയ യൂണിഫോമുമായി രാഷ്‌ട്രീയ സ്വയം സേവക് സംഘ് (ആര്‍ എസ് എസ്). ബ്രൌണ്‍ പാന്റ്സ് ആണ് പുതിയ യൂണിഫോം. 90 വര്‍ഷമായി നിലനിന്ന നിക്കര്‍ ആണ് ആര്‍ എസ് എസ് ഒഴിവാക്കുന്നത്. 250 രൂപയാണ് ഒരു പാന്റിന്റെ വില.
 
പുതിയ പാന്റുകള്‍ വില്പനയ്ക്ക് എത്തിയിരിക്കുന്നത് നാഗ്‌പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്തോട് ചേര്‍ന്നുള്ള കടയിലാണ്. പുതു തലമുറയെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ യൂണിഫോം അവതരിപ്പിക്കുന്നത്.
 
പഴയ വേഷത്തിനു പകരം വെള്ള ഷര്‍ട്ടും ബ്രൌണ്‍ പാന്റ്സും കാന്‍വാസ് ബെല്‍റ്റും ബ്രൌണ്‍ സോക്സും കറുത്ത ഷൂസുമായിരിക്കും ഇനിമുതല്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വേഷം.

വെബ്ദുനിയ വായിക്കുക