സ്വവര്‍ഗാനുരാഗിയായ മകനെ അമ്മ ബലാത്സംഗം ചെയ്തു...!

വ്യാഴം, 4 ജൂണ്‍ 2015 (13:01 IST)
സ്വവര്‍ഗാനുരാഗം വ്യാപകമാകുന്നതിനിടെ രാജ്യത്തെ ഞെട്ടിക്കുന്ന വാര്‍ത്ത ബംഗളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വവര്‍ഗാനുരാഗിയായ മകനെ സ്വന്തം അമ്മ ബലാത്സംഗത്തിനിരയാക്കിയതായാണ് വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. സ്വവര്‍ഗാനുരാഗിയായ കൌമാരക്കാരനെ അതില്‍ നിന്ന് മാറ്റാനാണ് അമ്മ ബലാത്സംഗത്തിനിരയാക്കിയതെന്നാണ് വാര്‍ത്തകള്‍. കറക്‌ടീവ്‌ (തെറ്റുതിരുത്തല്‍) റേയ്‌പ്പ് എന്നാണത്രെ ഇത്തരം കൊടിയ പാപങ്ങള്‍ക്ക് പറയുന്ന പേര്.

സ്വവര്‍ഗാനുരാഗികള്‍ക്ക്‌ നേര്‍ക്ക്‌ മുഖം തിരിക്കുന്ന ഒരു സമൂഹമാണ്‌ ഇന്ത്യയിലുളളത്‌. എന്നാല്‍, സ്വവര്‍ഗാനുരാഗം ഭേദമാക്കാനായി ഇത്തരം പ്രവണതകള്‍ രാജ്യത്ത് വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ അഞ്ച്‌ വര്‍ഷമായി ഇത്തരത്തില്‍ 15 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്‌തിട്ടുണ്ടെന്നാണ്‌ തെലങ്കാനയിലെ എല്‍ജിബിടി കളക്‌ടീവ്‌ എന്ന സ്വവര്‍ഗാനുരാഗികളുടെ സംഘടന അവകാശപ്പെടുന്നത്‌.

ആണ്‍കുട്ടികള്‍ക്ക്‌ സ്വഭാവിക ജീവിതത്തില്‍ താല്‍പര്യം തോന്നിക്കാന്‍ അടുത്ത ബന്ധുക്കളായ സ്‌ത്രീകളെ ഉപയോഗിച്ച്‌ കറക്‌ടീവ്‌ റേപ്പ്‌ നടത്തുന്നു. അതേസമയം, സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികളെ മാതാവിന്റെയോ പിതാവിന്റെയോ സഹോദരങ്ങളുടെ പുത്രന്‍മാരെ ഉപയോഗിച്ചാണ്‌ ബലാത്സംഗത്തിനിരയാക്കുക എന്നും ഇവര്‍ പറയുന്നു. എങ്കിലും ബംഗളൂരുവില്‍ നിന്ന് പുറത്തുവന്ന വാര്‍ത്തകള്‍ രാജ്യത്തെ അസ്വസ്ഥമാക്കിത്തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തേപ്പറ്റി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക