പീഡനശ്രമം: വീട്ടമ്മ കൊല്ലപ്പെട്ടു

ശനി, 11 ഒക്‌ടോബര്‍ 2014 (17:16 IST)
മാനഭംഗപ്പെടുത്താനുള്ള ശ്രമത്തിനിടെ വീട്ടമ്മ കൊല്ലപ്പെട്ടു. പാളയംകോട്ട സമാധാനപുരം സ്വദേശി വിജയ എന്ന 41 കാരിയാണു സംഭവത്തില്‍ മരിച്ചത്‌. കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം നടന്നത്‌.

വിജയയയുടെ ഭര്‍ത്താവ്‌ മുംബൈയില്‍ ബിസിനസ്‌ സ്ഥാപനം നടത്തിവരികയാണ്‌. മൂന്നു വയസുകാരന്‍ ഗോകുല്‍ മാത്രമായിരുന്നു സംഭവ ദിവസം വിജയയ്ക്കൊപ്പം ഉണ്ടായിരുന്നത്‌. പീഡന ശ്രമത്തിനിടെ വിജയയുടെ കഴുത്തിലുണ്ടായിരുന്ന ഒമ്പത്‌ പവന്‍റെ മാല നഷ്ടപ്പെട്ടതായി അറിയാന്‍ കഴിഞ്ഞു.

അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന കുട്ടി എഴുന്നേറ്റപ്പൊഴാണു മാതാവ്‌ മരിച്ച വിവരം അറിഞ്ഞത്‌. കുട്ടിയുടെ കരച്ചില്‍ കേട്ട്‌ എത്തിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. തിരുനെല്‍വേലി കമ്മീഷണര്‍ സുമിതിന്‍റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക