ഡല്‍ഹിയില്‍ 11 വയസ്സുകാരിയെ സ്‌കൂളില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 7 ഒക്‌ടോബര്‍ 2022 (08:23 IST)
ഡല്‍ഹിയില്‍ 11 വയസ്സുകാരിയെ സ്‌കൂളില്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കി. കേന്ദ്രീയ വിദ്യാലയത്തിലെ 11 വയസ്സുകാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. കഴിഞ്ഞ ജൂലൈയിലാണ് സംഭവം നടന്നത്. എങ്കിലും കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് തന്നെ ആക്രമിക്കുകയായിരുന്നു എന്ന് കുട്ടി പോലീസില്‍ പരാതി നല്‍കി. 
 
അധ്യാപകര്‍ ഇടപെട്ട് സംഭവം ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. വനിതാ കമ്മീഷന്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പോലീസ് കേസും എടുത്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍