അഞ്ചുമാസം ഗര്‍ഭിണിയെ ക്രൂരമായി ബലാത്സംഗം ചെയ്തു

വെള്ളി, 22 ഓഗസ്റ്റ് 2014 (15:12 IST)
അഞ്ചുമാസം ഗര്‍ഭിണിയായ 35കാരിയെ ഗ്രാമത്തിലെ സർപാഞ്ചിന്റെ മകന്‍ ക്രൂരമായി ബലാത്സംഗം ചെയ്തു. ഛത്താർപുർ ജില്ലയിലെ ബാർട്ട് ഗ്രാമത്തിലാണ് ഗര്‍ഭിണിയും അഞ്ച് കുട്ടികളുടെ മാതാവുമായ യുവതി ബലാത്സംഗത്തിനിരയായത്.

സർപാ‌ഞ്ചിന്റെ വീട്ടിലെ ജോലിക്കാരിയായിരുന്നു യുവതി. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് ജോലിക്കെത്തിയ യുവതിയെ സർപാ‌ഞ്ചിന്റെ മകന്‍ അജയ് രാജ്പുത് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. താന്‍ ഗര്‍ഭിണിയാണെന്നും പീഡിപ്പിക്കരുതെന്ന് പറഞ്ഞിട്ടും യുവതിയെ ഇയാള്‍ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

തുടര്‍ന്ന് അവശയായ യുവതി കാര്യം തന്റെ വീട്ടില്‍ അറിയിക്കുകയും തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞതായി നോഗൻ പൊലീസ് സ്റ്റേഷൻ അധികാരി ഡിഡി ആസാദ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക