രാജസ്ഥാനിലെ ജയിലില്‍ കൊവിഡ് സ്ഥിരീകരിച്ചത് 106പേര്‍ക്ക്

ശ്രീനു എസ്

ചൊവ്വ, 7 ജൂലൈ 2020 (15:04 IST)
രാജസ്ഥാനിലെ ജയിലില്‍ കൊവിഡ് സ്ഥിരീകരിച്ചത് 106പേര്‍ക്ക്. പ്രതാപ്ഗഡ് ജില്ലയിലെ ജയിലിലുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 20263ആയിട്ടുണ്ട്. എന്നാല്‍ ഇതില്‍ 16000ത്തോളം പേര്‍ രോഗമുക്തരായിട്ടുണ്ട്.
 
3840തോളം കേസുകളാണ് രാജസ്ഥാനില്‍ ചികിത്സതുടരുന്നത്. കൊവിഡ് രോഗം ബാധിച്ച് 459പേരാണ് മരണപ്പെട്ടിട്ടുള്ളത്. അതേസമയം രോഗം പടര്‍ന്നുപിടിച്ച മഹാരാഷ്ട്രയില്‍ 8822പേരാണ് മരിച്ചിട്ടുള്ളത്. രണ്ടുലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍