65 വയസിനുമുകളില്‍ പ്രായമുള്ളവരും മറ്റുഗുരതര രോഗങ്ങള്‍ ഉള്ളവരും ട്രെയിന്‍ യാത്ര ഒഴിവാക്കണമെന്ന് റെയില്‍വേ

ശ്രീനു എസ്

വെള്ളി, 29 മെയ് 2020 (21:07 IST)
65 വയസിനുമുകളില്‍ പ്രായമുള്ളവരും മറ്റുഗുരതര രോഗങ്ങള്‍ ഉള്ളവരും ട്രെയിന്‍ യാത്ര ഒഴിവാക്കണമെന്ന് റെയില്‍വേ നിര്‍ദേശം. കൂടാതെ പത്തുവയസിന് താഴെയുള്ളവരും ഗര്‍ഭിണികളും ട്രെയിന്‍ യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. മറ്റ് രോഗങ്ങളുള്ളവര്‍ക്ക് കൊവിഡ് കൂടി ബാധിച്ചാല്‍ ആരോഗ്യസ്ഥിതി വഷളാകും. 
 
ഉത്തര്‍പ്രദേശിലേക്കും ബിഹാറിലേക്കുമുള്ള ശ്രമിക് ട്രെയിന്‍ യാത്രക്കിടെ ഒമ്പത് അന്തര്‍ സംസ്ഥാന തൊഴിലാളികളാണ് മരിച്ചിട്ടുള്ളത്. അന്തരീക്ഷ താപനില ഉയരുന്നതും ഡീഹൈഡ്രേഷനുമാണ് കാരണം. അതിനാലാണ് ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങളുള്ളവരും ഗര്‍ഭിണികളും ട്രെയിന്‍ യാത്ര ഒഴിവാക്കണമെന്ന് റെയില്‍വേ നിര്‍ദ്ദേശിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍