ദക്ഷിണ റെയില്‍വേയുടെ കീഴിലുള്ള സ്റ്റേഷനുകളില്‍ ക്യു.ആര്‍.കോഡ് ഉപയോഗിച്ചുള്ള ഡിജിറ്റല്‍ പേമെന്റ് സംവിധാനം സജ്ജമായി. ഓട്ടോമെറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകളില്‍ (എ.ടി.വി.എം.) ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മൊബൈല്‍ ആപ്പുകള്‍വഴി പണമടച്ച് ടിക്കറ്റെടുക്കാം. യാത്രാ ടിക്കറ്റുകളും പ്ലാറ്റ്ഫോം ടിക്കറ്റുകളും വാങ്ങാം. സീസണ്‍ ടിക്കറ്റുകള്‍ പുതുക്കാനും കഴിയും. പുതിയ സംവിധാനത്തില്‍ ടിക്കറ്റെടുത്തശേഷം യു.പി.ഐ ആപ്പുകള്‍വഴി പണമടയ്ക്കാം. മെഷീനിന്റെ സ്‌ക്രീനില്‍ തെളിയുന്ന കോഡ് സ്‌കാന്‍ചെയ്ത് ടിക്കറ്റിന്റെ പണം കൈമാറാം. സ്മാര്‍ട്ട് കാര്‍ഡുകള്‍ ഈ സംവിധാനത്തിലൂടെ റീ ചാര്‍ജ്‌ചെയ്യാനുമാകും. ഗൂഗിള്‍ പേ, പേ ടിഎം, ഫോണ്‍ പേ, തുടങ്ങിയ എല്ലാ വാലറ്റുകളും റെയില്‍വേയില്‍ ഉപയോഗിക്കാനാകും.