തുരന്തോ, രാജധാനി, ശതാബ്ദി എന്നീ പ്രീമിയം ട്രെയിനുകളില്‍ ഏര്‍പ്പെടുത്തിയ ഫ്‌ളെക്‌സി നിരക്ക് ഉടന്‍ പിന്‍വലിക്കില്ലെന്ന് റെയില്‍വേ. ഫ്‌ളക്‌സി നിരക്ക് നടപ്പാക്കിയതോടുകൂടി രണ്ട് ദിവസം കൊണ്ട് 80 ലക്ഷം രൂപയുടെ അധിക വരുമാനമാണുണ്ടായത്. ഈ സാമ്പത്തിക വര്‍ഷം 500 കോടിയുടെ അധിക വരുമാനമാണ് നിരക്ക് വര്‍ധനയിലൂടെ ലക്ഷ്യംവയ്ക്കുന്നത്. എന്നാല്‍ മറ്റ് ട്രയിനുകളില്‍ ഫ്‌ളെക്‌സി നിരക്കുകള്‍ നടപ്പാക്കില്ലെന്നും റെയില്‍വേ അറിയിച്ചു.
തുരന്തോ, രാജധാനി, ശതാബ്ദി എന്നീ പ്രീമിയം ട്രെയിനുകളില്‍ വെള്ളിയാഴ്ച മുതല്‍ക്കാണ് ഫ്‌ളെക്‌സി നിരക്ക് നിലവില്‍വന്നത്. വിമാനങ്ങളില്‍ സീസണ്‍ അനുസരിച്ച് യാത്രാക്കൂലി പരിഷ്‌കരിക്കുന്നതിന് സമാനമായ രീതിയിലാണ് റെയില്‍വേയിലും ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പരീക്ഷണാടിസ്ഥാനത്തിലാണ് നിരക്ക് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയത്.