‘എല്ലാ ഭിന്നതകളും മറന്ന് ഒരുമിച്ച് നില്‍ക്കേണ്ട സമയം‘: രാഹുല്‍ ഗാന്ധി
പ്രളയക്കെടുതിയില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രൂക്ഷമായ വിമര്‍ശനങ്ങള്‍ തുടരുന്ന സാഹചര്യത്തിലും ഭിന്നതകള്‍ മറന്ന് ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗന്ധി. ട്വിറ്ററിലാണ് രാഹുല്‍ മലയാളികള്‍ക്കായി ഇക്കാര്യം കുറിച്ചത്.
ഈ സാഹചര്യത്തില്‍ കേരളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും രാഹുല്‍ ഗാന്ധി കുറിച്ചു. കേരളത്തിലെ ജനങ്ങള്‍ക്ക് ഏറ്റവും പ്രയാസമേറിയ സമയമാണിത്. ദുരിതാശ്വാസ ക്യാമ്പുളിലും വീടുകളിലും ഉറ്റവരെ ഓര്‍ത്ത് മലയാളി ദുഃഖിക്കുകയാണ്.
ഈ ഓണക്കാലത്ത് ഭിന്നതകള്‍ മറന്ന് ഒന്നിച്ചു നില്‍ക്കണമെന്നും രാഹുല്‍ പറഞ്ഞു. അടുത്ത ദിവസം കേരള സന്ദര്‍ശനത്തിന് രാഹുല്‍ ഗാന്ധി എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു പിണറായി സര്‍ക്കാരിനെതിരെ എതിര്‍ത്ത് രമേഷ് ചെന്നിത്തല രംഗത്ത് വന്നത്. അതിന് ശേഷം ഉമ്മന്‍ ചാണ്ടിയും സര്‍ക്കാരിനെതിരെ പറഞ്ഞിരുന്നു.