ഡോക്ടര്‍മാരുടെ ദിനത്തില്‍ രാജ്യത്തേ എല്ലാ ഡോക്ടര്‍മാര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മൊഡി അഭിവാദ്യമര്‍പ്പിച്ചു. ട്വിട്ടറില്‍ കൂടിയാണ് മോഡി ഡോക്ടര്‍മാര്‍ക്ക് ആശംസ അറിയിച്ചത്.
ഡോക്ടറുമാരുടെ ദിനത്തില്‍ ഞാന്‍ എല്ലാ ഡോക്ടറുമാരെയും സല്യൂട്ട് ചെയ്യുന്നു. ഇന്ത്യയെ ആരോഗ്യമുള്ള ഇന്ത്യയാക്കി മാറ്റുന്നവര്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍ എന്നിങ്ങനെയാണ് മോഡി ട്വിറ്ററില്‍ കുറിച്ചത്.
ഇന്ത്യയില്‍ എല്ലാ വര്‍ഷവും ജൂലൈ ഒന്നാണ് ഡോക്ടറുമാരുടെ ദിനമായി ആചരിക്കുന്നത്. പ്രശസ്ത ഫിസിഷനും ബംഗാളിലെ രണ്ടാമത്തെ മുഖ്യമന്ത്രിയുമായ ബിദാന്‍ ചന്ദ്ര റോയിയുടെ ജന്മദിനമാണ് ഇന്ത്യയില്‍ ഡോക്ടറുമാരുടെ ദിനമായി ആചരിക്കുന്നത്.
1882 ജൂലൈ ഒന്നിനാണ് ബിദാന്‍ ചന്ദ്ര റോയി ജനിച്ചത്. അദ്ദേഹം അന്തരിച്ചത് 1962 ജൂലൈ ഒന്നിനും തന്നെയാണ്. രാഷ്ട്രീയ മേഖലയിലും വൈദ്യശാസ്ത്ര മേഖലയിലും ഒരു പോലെ തിളങ്ങിയ അദ്ദേഹത്തെ രാജ്യം ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ഭാരത രത്ന നല്‍കി ആദരിച്ചിട്ടുണ്ട്.