മായം കണ്ടെത്തിയത് ഇപ്പോള്‍; മാഗിയുടെ പരസ്യത്തില്‍ അഭിനയിച്ചത് 12 വര്‍ഷം മുമ്പ്: പ്രീതി സിന്റ

വ്യാഴം, 4 ജൂണ്‍ 2015 (14:54 IST)
മാഗി നൂഡില്‍സിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ തനിക്കെതിരേ കേസെടുക്കാനുള്ള നീക്കത്തെ ചോദ്യം ചെയ്ത്  ബോളിവുഡ് താരം പ്രീതി സിന്റ.  സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രീതി പ്രതികരിച്ചത്. 12 വര്‍ഷം മുമ്പാണ് താന്‍ മാഗി നൂഡില്‍സിന്റെ പരസ്യത്തില്‍ അഭിനയിച്ചത്. അന്നത്തെ മാഗി നൂഡില്‍സില്‍ അല്ലല്ലോ ഇപ്പോള്‍  മായം കണ്ടെത്തിയതെന്നും പ്രീതി ചോദിച്ചു.

ഇപ്പോഴത്തെ മാഗിക്കു വേണ്ടി ഞാന്‍ പരസ്യം ചെയ്തിട്ടില്ല. എനിക്ക് ഇതില്‍ എങ്ങനെയാണ് ഉത്തരവാദിത്വമുണ്ടാകുകയെന്നും പ്രീതി ചോദിക്കുന്നു.

അതേസമയം മാഗിയുടെ പരസ്യത്തില്‍ അഭിനയിച്ച  അമിതാഭ്‌ ബച്ചന്‍ മാപ്പു പറയണമെന്ന ആവശ്യവുമായി ഒറീസയിലെ കലിംഗ സേന രംഗത്തെത്തി. ഇതിന് തയ്യാറായില്ലെങ്കില്‍  അടുത്തയാഴ്‌ച ഒഡീഷ സന്ദര്‍ശിക്കുന്ന ബച്ചനെ തടയുമെന്നാണ് കലിംഗ സേന അറിയിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക