ഉത്തര്‍ പ്രദേശില പൂവാല വിരുദ്ധ സേനയായ ആന്റി റോമിയോ സ്‌ക്വാഡിനെതിരെ ഇട്ട ട്വീറ്റില്‍ 'റോമിയോ ഒരു സ്ത്രീയെ മാത്രമാണ് പ്രണയിച്ചത് എന്നാല്‍ ശ്രീകൃഷ്ണന്‍ ഐതിഹാസിക പൂവാലനായിരുന്നു. സേനയെ ആന്റി കൃഷ്ണന്‍ സേനയെന്ന് വിളിക്കാന്‍ ആദിത്യനാഥിന് ധൈര്യമുണ്ടോയെന്നായിരുന്നു പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തത്. ട്വീറ്റ് വിവാദമായതോടെ പ്രമുഖ ബിജെപി നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവം നടക്കുമ്പോള്‍ പ്രശാന്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പ്രശാന്ത് ഭൂഷന്റെ പേരെഴുതിയ നെയിം പ്ലെയിറ്റിന് നേരെ കരിയോയില്‍ വലിച്ചെറിയുകയും ഉണ്ടായി.