ഗര്‍ഭം ധരിച്ചില്ല, ഭാര്യയെ ഭര്‍ത്താവ് ചങ്ങലയ്ക്കിട്ട് പൂട്ടി
ഗര്‍ഭം ധരിക്കാത്തതിന്റെ പേരില്‍ ഭാര്യയെ ചങ്ങലയ്ക്കിട്ട് പൂട്ടിയിട്ട ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. വിവാഹം കഴിഞ്ഞിട്ട് പത്ത് വര്‍ഷമായിട്ടും ഭാര്യയ്‌ക്ക് ഗര്‍ഭം ധരിക്കാന്‍ കഴിയുന്നില്ലെന്ന് ആരോപിച്ചായിരുന്നു യുവാവിന്റെ ക്രൂര നടപടി. ബിഹാറിലെ ഭരാച്‌തി ജില്ലയിലാണ് സംഭവം. സൊഹന്‍ യാദവ് എന്നയാള്‍ ഭാര്യയായ സൊന്‍മതിയാ ദേവി(32)യെയാണ് കാലില്‍ ചങ്ങലയിട്ട് പൂട്ടി മാസങ്ങളോളം വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ചത്. അവസാനം യുവതിയുടെ സഹോദരന്റെ പരിശ്രമം ഫലമായാണ് ഇവര്‍ക്ക് മോചനമുണ്ടായത്.
യുവതിയുടെ സഹോദരന്റെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തതായി പോലീസ് വ്യക്‌തമാക്കി. യുവതിയെക്കുറിച്ച് വളരെ കാലങ്ങളായി വിവരങ്ങളൊന്നും ഇല്ലാതിരുന്നതിനെ തുടര്‍ന്ന് സഹോദരന്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങള്‍ പുറത്താകുന്നത്.
ഇവരുടെ ഗ്രാമത്തിലെത്തി സഹോദരന്‍ യുവതിയെക്കുറിച്ച് രഹസ്യമായി അന്വേഷിച്ചിരുന്നു. എന്നാല്‍ വളരെ കാലങ്ങളായി സ്‌ത്രീയെ കാണാറില്ലെന്ന മറുപടിയാണ് ഗ്രാമവാസികളില്‍നിന്നും ലഭിച്ചത്. തുടര്‍ന്ന് സൊഹന്‍ യാദവ് പുറത്തുപോയ സമയം ഇയാളുടെ വീട്ടില്‍ സഹോദരന്‍ നടത്തിയ അന്വേഷണത്തില്‍ കാലില്‍ ചങ്ങലയിട്ട് പൂട്ടിയ നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു.