കോക്‍പിറ്റില്‍ പൈലറ്റുമാര്‍ തമ്മിലടിച്ചു; വിമാനം ഒന്നര മണിക്കൂര്‍ വൈകി!

ശനി, 15 നവം‌ബര്‍ 2014 (14:57 IST)
കോക്‌പിറ്റില്‍ പൈലറ്റുമാര്‍ തമ്മിലടിച്ചതിനെ തുടര്‍ന്ന്‌ മുംബൈ- ദുബായ്‌ വിമാനം ഒന്നര മണിക്കൂര്‍ വൈകി. ജെറ്റ്‌ എയര്‍വേയ്‌സിന്റെ 9ഡബ്‌ള്യൂ 542 വിമാനത്തില്‍ രാവിലെ 9.06 നായിരുന്നു സംഭവം. സംഭവത്തെതുടര്‍ന്ന് ഒന്നര മണിക്കൂര്‍ വൈകി 10.29-നാണ്‌ പിന്നീട്‌ വിമാനം പുറപ്പെട്ടത്‌.   
 
പൈലറ്റ്‌ രാജ്‌ കല്‍റ സഹപൈലറ്റ്‌ രോഹിത്‌ രാമചന്ദ്രനെ കൈയേറ്റം ചെയ്തതായാണ്  ആരോപണം. ഒടുവില്‍ ഒന്നര മണിക്കൂര്‍ വൈകി സഹപൈലറ്റിനെ മാറ്റിയ ശേഷമാണ്‌ വിമാനം പറന്നുയര്‍ന്നത്‌. വിമാനം പറത്താന്‍ തുടങ്ങുമ്പോഴായിരുന്നു വഴക്ക് തുടങ്ങിയത്‌. 
 
തുടര്‍ന്ന് പൈലറ്റ്‌ സഹപൈലറ്റിനെ കൈകാര്യം ചെയ്‌തു. ഇതേ തുടര്‍ന്ന്‌ പൈലറ്റിനൊപ്പം ജോലി ചെയ്യാന്‍ കഴിയില്ലെന്ന്‌ പറഞ്ഞ്‌ സഹപൈലറ്റ്‌ ഇറങ്ങിപ്പോകുകയായിരുന്നു. കമ്പനി മാനേജ്‌മെന്റിന്‌ പരാതി നല്‍കുകയും ചെയ്‌തു.
 
തുടര്‍ന്ന്‌ തിരുവനന്തപുരത്തേക്ക്‌ പോകേണ്ട വിമാനത്തില്‍നിന്നും മറ്റൊരു സഹപൈലറ്റിനെ വിളിച്ചുവരുത്തി രാജ്‌ കല്‍റയ്‌ക്കൊപ്പം വിട്ടു. രോഹിത്തിനെ തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ കയറ്റി അയയ്‌ക്കുകയും ചെയ്‌തു. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക