മോഡിക്കെതിരെ പോസ്റ്റ്; യുവാവിനെ ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്തു
ചൊവ്വ, 3 ജൂണ്‍ 2014 (11:27 IST)
പ്രധാന മന്ത്രി നരേന്ദ്ര മോഡിക്കെതിരെ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിന് യുവാവിനെ പൊലീസ് ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തു. ഗോവയിലെ യുവ എഞ്ചിനീയര്‍ ദേവു ചോദങ്കറിനെയാണ് പൊലീസ് ചോദ്യം ചെയ്തത്.
ദേവു ചോദങ്കറിന്റെ ലാപ്ടോപ്പും ഇന്‍റര്‍നെറ്റ് കണക്ഷനുപയോഗിക്കുന്ന നെറ്റ് സെറ്ററും പൊലീസ് പിടിച്ചെടുത്തു. നരേന്ദ്ര മോഡിക്കും ബിജെപിക്കുമെതിരായി ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പോസ്റ്റിട്ടതിനാണ് യുവാവിനെ സൈബര്‍ ക്രൈം കുറ്റത്തില്‍പ്പെടുത്തി പൊലീസ് പിടിച്ചത്.
എന്നാല്‍ സോഷ്യല്‍ മീഡിയ ആക്ടിവിസ്ററുകള്‍ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തത്തെിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയെ അവഹേളിച്ചവര്‍ക്കെതിരെയാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതെന്നും നീതിന്യായ വ്യവസ്ഥയില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും ചോദങ്കര്‍ പറഞ്ഞു.
മോഡി അധികാരത്തില്‍ എത്തിയാല്‍ ഗോവയിലെ ക്രിസ്ത്യാനികള്‍ക്ക് അവരുടെ സ്വത്വം തന്നെ നഷ്ട്മാവുമെന്നും ഗുജറാത്തില്‍ നടന്നതുപോലുള്ള കൂട്ടക്കൊല ഗോവയിലും നടക്കുമെന്നുമാണ് ചോദങ്കറിന്റെ പോസ്റ്റ്.