വാർത്താവിതരണവകുപ്പിനു കീഴിലെ സ്ഥിരംസമിതി മുൻപാകെയാണു ബൻസാലി ഹാജരായത്.
സർട്ടിഫിക്കേഷനു വേണ്ടി ചിത്രം നവംബർ 11നു സമർപ്പിച്ചിരിക്കെ ഡിസംബർ ഒന്ന് റിലീസ് തീയതിയായി മുൻകൂട്ടി പ്രഖ്യാപിച്ചതിലും സമിതി വിയോജിപ്പ് അറിയിച്ചു. ബിജെപി എംപി അനുരാഗ് ഠാക്കൂർ ആണ് സമിതിയുടെ അദ്ധ്യക്ഷൻ. സെൻസർ ബോർഡ് അധ്യക്ഷൻ പ്രസൂൺ ജോഷി വാർത്താവിതരണവകുപ്പു സ്ഥിരംസമിതി മുൻപാകെയും ലോക്സഭാ കമ്മിറ്റി മുൻപാകെയും ഹാജരായി.
എന്നാല്‍ റാണിയും ഖില്‍ജിയും തമ്മിലുള്ള പ്രണയമാണ് ബന്‍സാലിയുടെ സിനിമ കൈകാര്യം ചെയ്യുന്നതെന്നും അത് ചരിത്രത്തെ വളച്ചോടിക്കലാണെന്നും കാണിച്ച് കര്‍ണി സേന പോലുള്ള സംഘനകള്‍ രംഗത്തെത്തി. ചിത്രത്തിന്റെ സംവിധായകനും നായികയ്ക്കും നേരെ വധഭീഷണി മുഴക്കുകയും ചെയ്തു. ഇത്തരത്തിലുള്ള പ്രതിഷേധം ശക്തമായതോടെയാണ് സിനിമയുടെ റിലീസ് നീട്ടിവച്ചത്.