15 വർഷത്തിനിടെ ആദ്യം: ഊട്ടിയിൽ താപനില പൂജ്യത്തിലേയ്ക്ക് താഴുന്നു, പുറത്തിറങ്ങാതെ നാട്ടുകാർ
ബുധന്‍, 5 ജനുവരി 2022 (20:54 IST)
തമിഴ്‌നാട്ടിലെ ടൂറിസ്റ്റുകളുടെ പ്രധാനതാവളമായ ഊട്ടി കൊടും തണുപ്പിലേക്ക്. 15 വർഷത്തിനിടെ ആദ്യമായി താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴ്‌ന്നു. നീലഗിരി ജില്ലയിലെ സാൻഡിനല്ല ഗ്രാമത്തിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത മഞ്ഞാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. മഞ്ഞുമൂടി കിടക്കുന്നതിനാൽ ആളുകൾ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിച്ചുകൂട്ടുകയാണ് പ്രദേശവാസികൾ. ഇവിടെ 2 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഊട്ടിയിൽ 7 ഡിഗ്രി സെൽഷ്യസാണ് താപനില.