ഉറി ഭീകരാക്രമണം: പരുക്കേറ്റ ഒരു സൈനികന്‍ കൂടി മരിച്ചു

വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (11:58 IST)
ഉറി ഭീകരാക്രമണത്തില്‍ പരുക്കേറ്റ ഒരു സൈനികന്‍ കൂടി മരിച്ചു. ഭീകരാക്രമണത്തിൽ പരിക്കേറ്റ് ന്യൂഡൽഹിയിലെ ആർമി റിസേർച്ച് ആൻഡ് റഫറർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നായിക് രാജ് കിഷോർ സിംഗ് ആണ് ഇന്നു രാവിലെ മരണത്തിനു കീഴടങ്ങിയത്.
 
ഇതോടെ സെപ്റ്റംബർ 18നു നടന്ന ഉറി ഭീകരാക്രമണത്തിൽ മരിച്ച ഇന്ത്യൻ ജവാന്മാരുടെ എണ്ണം 20ആയി. പാകിസ്ഥാന്​ ശക്‌തമായ തിരിച്ചടി നൽകുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ പാക് അധിനിവേശ കശ്​മീരിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയിരുന്നു. 

വെബ്ദുനിയ വായിക്കുക