ഷെരീഫിന്റെ വരവ് പുതിയ കാല്‍‌വയ്പ്പ്: ഒമര്‍ അബ്ദുള്ള

ശനി, 24 മെയ് 2014 (16:01 IST)
നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ച പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ പ്രശംസ.

തീരുമാനത്തില്‍ സന്തുഷ്ടി പ്രകടിപ്പിച്ച അദ്ദേഹം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഇത് വഴിത്തിരിവാകുമെന്നും പ്രസ്താവിച്ചു. തന്‍െറ ട്വിറ്റര്‍ പേജിലൂടെയാണ് കശ്മീര്‍ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഷെരീഫിന്‍െറ സന്ദര്‍ശനം സംബന്ധിച്ച കാര്യങ്ങളിലെ പുരോഗതികള്‍ ജമ്മു കശ്മീരിലെ ജനങ്ങള്‍ വീക്ഷിക്കുകയാണ്.

മോഡിയും നവാസ് ഷെരീഫും തമ്മിലെ കൂടിക്കാഴ്ച മറ്റു രാജ്യങ്ങളില്‍ നിന്നും സത്യപ്രതിഞ്ജക്കു വരുന്ന വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യത്തെ അപ്രസക്തമാക്കുമെന്നും ഒമര്‍ അഭിപ്രായപ്പെട്ടു. ഷെരീഫ് പങ്കെടുക്കുമെന്ന തീരുമാനം പുറത്തുവന്നത് ഇന്നാണ്.

വെബ്ദുനിയ വായിക്കുക