ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റുമെന്ന കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്നും കശ്മീരിനെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നത് ഭരണഘടനയുടെ 370-മത് അനുച്ഛേദം മാത്രമാണെന്നും ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഇന്നലെ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ആര്‍എസ്എസ് രംഗത്തെത്തിയിരിക്കുന്നത്.