കശ്മീർ സംഭവം; ഇടപെടാൻ പാകിസ്ഥാന് അവകാശമില്ലെന്ന് ഇന്ത്യ

ശനി, 16 ജൂലൈ 2016 (07:27 IST)
കശ്മീരിൽ തുടർന്നു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ ഇടപെടാൻ പാക്കിസ്ഥാന് അകാശമില്ലെന്ന് ഇന്ത്യ. കശ്മീർ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 19 കരിദിനമായി ആചരിക്കുമെന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നടപടിക്ക് താക്കീത് സ്വരത്തിൽ മറുപടി നൽകുകയായിരുന്നു ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടരുതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 
 
കശ്‌മീരിലേത് ഇന്ത്യയുടെ ആഭ്യന്തരപ്രശ്‌നമാണെന്നും അതിൽ പാക്കിസ്‌ഥാൻ ഇടപെടേണ്ടതില്ലെന്നും വിദേശകാര്യമന്ത്രാലയ വക്‌താവ് വികാസ് സ്വരൂപ് പറഞ്ഞു. കശ്മീർ പ്രശ്നവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ സ്വീകരിക്കുന്ന നിലപാടുകളിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സങ്കീർണമാക്കുന്നതാണ് ഇക്കാര്യത്തിലെ പാക്കിസ്ഥാൻ നിലപാട്. 

വെബ്ദുനിയ വായിക്കുക