മൂന്ന് പാര്‍ട്ടികള്‍ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകുന്നു

തിങ്കള്‍, 30 ജൂണ്‍ 2014 (16:06 IST)
ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ അടിസ്ഥാനത്തില്‍ എന്‍സിപി, ബിഎസ്പി, സിപിഐ എന്നീ പാര്‍ട്ടികള്‍ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകും. തെരഞ്ഞെടുപ്പ് കമ്മീഷനാണ് മൂന്ന് പാര്‍ട്ടികളുടെയും ദേശീയ പദവിയില്‍ നിന്ന് മാറ്റുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാലു സംസ്ഥാനങ്ങളില്‍ ആറു ശതമാനം വോട്ടോ അതുമല്ലെങ്കില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് ലോക്‌സഭയിലേക്ക് രണ്ട് ശതമാനം സീറ്റകളോ അതുമല്ലെങ്കില്‍ നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയെന്ന പദവിയോ ദേശീയ പാര്‍ട്ടിയാകാന്‍ ആവശ്യമുണ്ട്.

എന്‍സിപിക്കും ബിഎസ്പിക്കും സിപിഐക്കും ഇപ്രാവിശ്യത്തെ ലോക്‌സഭ തെരഞ്ഞെടുപ്പോടെ ഈ നിബന്ധനങ്ങകളൊന്നും നേടാനായില്ല. ഇതോടെയാണ് ദേശീയ പാര്‍ട്ടി പദവിയില്‍ നിന്ന് ഈ പാര്‍ട്ടികളെ പുറത്താക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുന്നത്.

പദവി നഷ്ടമാകാതിരിക്കാന്‍ മൂന്ന് പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കേണ്ട സമയം അവസാനിച്ച സാഹചര്യത്തിലാണ് തീരുമാനം.

വെബ്ദുനിയ വായിക്കുക