എംപിമാര്‍ മാന്യതവിട്ട് പെരുമാറരുത്: നരേന്ദ്ര മോഡി
പുതിയ പരിഷ്ക്കാരങ്ങള്‍ പാര്‍ട്ടിയിലും നേതൃതലത്തിലും കൊണ്ടുവന്ന നരേന്ദ്ര മോഡി എംപിമാര്‍ക്കും പുതിയ ഉത്തരവ് നല്‍കി. എംപിമാര്‍ മാന്യതവിട്ട് പെരുമാറരുതെന്നും മണ്ഡലങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കണമെന്നും. മാധ്യമങ്ങളോട് സംസാരിക്കാന്‍ പാര്‍ട്ടി അനുമതി തേടണമെന്നുമാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ ശില്‍പ്പശാലയിലാണ് ഈ കാര്യം മോഡി നിര്‍ദേശിച്ചത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും ചടങ്ങില്‍ സംസാരിക്കും. എംപിമാരുടെ പ്രവര്‍ത്തനശൈലി സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ചയാകും.