ഇന്ത്യാക്കാരായ ബന്ദികളെ കണ്ടെത്തി; രക്ഷിക്കാന്‍ കഴിയില്ലെന്ന്

വ്യാഴം, 19 ജൂണ്‍ 2014 (17:16 IST)
ഇറാക്കിൽ ബന്ദികളാക്കി തട്ടിക്കൊണ്ടുപോയ നാല്‍പ്പത് ഇന്ത്യന്‍ നിര്‍മ്മാണ തൊഴിലാളികളെ ഒളിപ്പിച്ചരിക്കുന്ന സ്ഥലം കണ്ടെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാഖ് അധികൃതരാണ് ഇക്കാര്യം ഇന്ത്യയെ അറിയിച്ചത്.  വിദേശകാര്യ വക്താവ് സയിദ് അക്ബറുദ്ദിനാണ് ഈ കാര്യം സ്ഥിരീകരിച്ചത്.

എന്നാല്‍ ഇവരെ രക്ഷിക്കാന്‍ നിലവില്‍ കഴിയില്ലെന്നും ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. അല്‍ ഖൈദ പിന്തുണയുള്ള തീവ്രവാദി സംഘടനയായ ഐ എസ് ഐ എസ്സാണ് ഇന്ത്യന്‍ തൊഴിലാളികളെ തട്ടിക്കൊണ്ടു പോയതെന്നാണ് ലഭിക്കുന്ന സൂചന. ഈ കാര്യത്തിലും വ്യക്തത കൈവന്നിട്ടില്ല.

വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ അധ്യക്ഷതയില്‍ ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് വ്യാഴാഴ്ച രണ്ടുവതണ ന്യൂഡല്‍ഹിയില്‍ യോഗം ചേര്‍ന്നു. കേരളം, പഞ്ചാബ് മുഖ്യമന്ത്രിമാരുമായി വിദേശകാര്യമന്ത്രി സംസാരിച്ചുവെന്നും അക്ബറുദ്ദീന്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക