പാര്‍ട്ടിയില്‍ അടിമുടി മാറ്റം വരുത്തി നരേന്ദ്ര മോഡി വീണ്ടും വ്യത്യസ്തനാവുന്നു. ഇനി മുതല്‍ ആരും മുതിര്‍ന്ന നേതാക്കളുടെ കാല്‍തൊട്ടു വന്ദിക്കാന്‍ പാടില്ലെന്നാണ് ബിജെപിയുടെ ആദ്യ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോഡി എംപിമാരെ ഓര്‍മ്മിപ്പിച്ചത്.
നന്നായി പഠിക്കുക, നന്നായി പ്രവൃത്തിക്കുക എന്ന ഉപദേശം നല്കിയ മോഡി താനടക്കമുള്ള നേതാക്കള്‍ വരുമ്പോള്‍ തങ്ങളുടെ പ്രീതി സമ്പാദിക്കാനായി കാല്‍തൊട്ടു വന്ദിക്കുന്ന സംസ്കാരം ഇനി ഉണ്ടാവരുതെന്നും പറഞ്ഞു.
പാര്‍ലമെന്റില്‍ സംസാരിക്കാനായി പാര്‍ട്ടി എംപിമാര്‍ വരുമ്പോള്‍ വിഷയം മുന്‍കൂട്ടി പഠിച്ച് തയാറായി വരണമെന്നും ഒരോ വിഷയത്തിലും പാര്‍ട്ടി നിലപാടുമായി യോജിച്ചു പോകുന്ന കാഴ്ചപ്പാടുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.