അമേരിക്കന്‍ സെന്റര്‍ ആക്രമണം: പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി

ബുധന്‍, 21 മെയ് 2014 (14:24 IST)
അമേരിക്കന്‍ സെന്റര്‍ ആക്രമണക്കേസില്‍ രണ്ട് പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് അഫ്താബ് അഹമ്മദ് അന്‍സാരി, ജമീലുദ്ദീന്‍ നസീര്‍ എന്നിവരുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചത്.

2002 ജനവരി 22ന് കൊല്‍ക്കത്തയിലെ അമേരിക്കന്‍ സെന്ററിന് മുന്നില്‍ നിന്ന പൊലീസുകാര്‍ക്കുനേരെ വെടിവെച്ചെന്നാണ് കേസ്. സംഭവത്തില്‍ ആറ് പൊലീസുകാര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് 2005 ഏപ്രിലിലാണ് കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. 2010ല്‍ ഹൈക്കോടതി വധശിക്ഷ ശരിവെച്ചു. ഇവരോടൊപ്പം വധശിക്ഷ വിധിച്ചിരുന്ന മറ്റ് മൂന്ന് പേരുടെ ശിക്ഷ ഏഴുവര്‍ഷമായി കുറയ്ക്കുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക