ഞാന്‍ ജയിച്ചാല്‍ പലസ്തീന്‍ ഉണ്ടാകില്ല: നെതന്യാഹു

ചൊവ്വ, 17 മാര്‍ച്ച് 2015 (15:28 IST)
തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചാല്‍ പലസ്തീന്‍ എന്ന രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പലസ്തീന്‍ രാജ്യം സ്ഥാപിക്കാനുള്ള നീക്കമാണ് നടക്കുന്നത്  നെതന്യാഹു പറഞ്ഞു. 

ഇസ്രായേലിനെ തുടച്ചുനീക്കാന്‍ തീവ്ര മുസ്‌ലിം വിഭാഗങ്ങള്‍ ശ്രമിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു.


എന്നാല്‍ പ്രസ്താവന ഇസ്രയേലിന്റെ ഭീകരതയെയാണ് കാണിക്കുന്നതെന്ന് ഹമാസ് പ്രതികരിച്ചു. ഇസ്രായേലില്‍ 28ആം പാര്‍ലമെന്റിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു.


2013ല്‍ അധികാരമേറ്റ നെതന്യാഹു സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷം ശേഷിക്കെ സഖ്യകക്ഷികള്‍ക്കിടയില്‍ രൂപപ്പെട്ട കടുത്ത അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഡിസംബറില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിക്കുകയായിരുന്നു.

നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിടുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

വെബ്ദുനിയ വായിക്കുക