നീതി ആയോഗിന്റെ മൂന്നാമത് യോഗം നാളെ; ഉമ്മന്‍ചാണ്ടി പങ്കെടുക്കും
നീതി ആയോഗിന്റെ മൂന്നാമത് യോഗം നാളെ ദില്ലിയില്‍ നടക്കും. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അധ്യക്ഷത വഹിക്കും. യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തില്‍ പങ്കെടുക്കും.
കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച ചര്‍ച്ചയാണ് യോഗത്തിന്റെ മുഖ്യ അജണ്ട. കേന്ദ്ര നഗര വികസനമനത്രി വെങ്കയ്യ നായിഡുവുമായി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതികളില്‍ കേരളത്തിന് അര്‍ഹമായ പ്രാധാന്യം ലഭിച്ചില്ലെന്ന പരാതി മുഖ്യമന്ത്രി അറിയിക്കും.