നോട്ട് നിരോധനം; പ്രധാനമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ, പി എ സി വിശദീകരണം ആവശ്യപ്പെടും

ചൊവ്വ, 10 ജനുവരി 2017 (08:35 IST)
രാജ്യത്ത് പെട്ടന്നൊരു ദിവസം നാളെ മുതൽ 500, 1000 നോട്ടുകൾ പ്രാബല്യത്തിൽ ഇല്ല എന്ന് പറഞ്ഞ് കൊണ്ട് വിവാദങ്ങ‌ൾ വിളിച്ച് വരുത്തിയയാളാണ് പ്രധാനമന്ത്രി. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ചുവരുത്തി പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി വിശദീകരണം തേടിയേക്കും.
 
ഇത്തരമൊരു നടപടിയെ പറ്റി ആലോചിക്കുന്നതായി കമ്മിറ്റി അധ്യക്ഷൻ കെ വി തോമസ് പറയുന്നു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഗവർണറും ധനമന്ത്രാലയ ഉദ്യൊഗസ്ഥരും നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ മാത്രമേ പ്രധാനമന്ത്രിയിൽ നിന്നും വിശദീകരണം തേടുകയുള്ളു. 
 
ആർ ബി ഐ ഗവർണർ ഉർജിത് പട്ടേൽ, സാമ്പത്തിക സെക്രട്ടറി അശോക് ലവാസ, സാമ്പത്തികകാര്യ സെക്രട്ടറി ശക്തി കാന്ത ദാസ് എന്നിവർ ഈ മാസം ഇരുപതിന് കമ്മറ്റി മുമ്പാകെ വിശദീകരണം നൽകും. 

വെബ്ദുനിയ വായിക്കുക