പ്രഭാസ് നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച്ച നടത്തി; ബാഹുബലി കാണുമെന്ന് മോഡി

തിങ്കള്‍, 27 ജൂലൈ 2015 (16:03 IST)
ബാഹുബലി നായകന്‍ പ്രഭാസ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച്ച നടത്തി. ന്യൂഡല്‍ഹിയില്‍  പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു കൂടികാഴ്ച്ച . പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ ട്വിറ്ററില്‍ പ്രഭാസുമായി നടത്തിയ കൂടികാഴ്ചയുടെ ചിത്രം പങ്കുവച്ചു.

പ്രധാനമന്ത്രിയെ കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും  അദ്ദേഹത്തോട് സിനിമ കാണാന്‍ താന്‍ ആവശ്യപ്പെടുപ്പെട്ടുവെന്നും പ്രഭാസ് മാധ്യമങ്ങളോട് പറഞ്ഞു.

അതിയായ തിരക്കുള്ള സമയമാണെങ്കിലും ബാഹുബലി തീര്‍ച്ചയായും കാണാന്‍ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞതായും പ്രഭാസ് പറഞ്ഞു. നേരത്തെ പ്രഭാസ് ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക