മോഡി പ്രഗത്ഭനായ ഇവന്റ് മാനേജരും അതിലുപരി കച്ചവടക്കാരനുമാണ്: മന്‍മോഹന്‍ സിംഗ്

ചൊവ്വ, 9 ജൂണ്‍ 2015 (13:25 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രംഗത്ത്. മികച്ച കച്ചവടക്കാരനും അതിലുപരി ഇവന്റ് മാനേജരും കൂടിയാണ് മോഡി. തന്നേക്കാള്‍ മികച്ച വാഗ്മി കൂടിയാണ് അദ്ദേഹമെന്നും മുന്‍ പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിംഗ്. 

ഒരുവശത്ത് നല്ലകാര്യങ്ങൾ ചെയ്ത് മുഖം നന്നാക്കാൻ പ്രധാനമന്ത്രി ശ്രമിക്കുമ്പോൾ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ വർഗീയ പരാമർശങ്ങൾ കൊണ്ടു വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. വർഷങ്ങൾ നീണ്ട പ്രവർത്തനത്തിലൂടെ വിവിധ കോൺഗ്രസ് സർക്കാരുകൾ ജനപ്രിയ പദ്ധതികൾ ജനങ്ങൾക്കായി നടപ്പിലാക്കി. കേന്ദ്രത്തിനൊപ്പം ജോലി ചെയ്തു സംസ്ഥാനങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്യണം. എന്നാൽ കോൺഗ്രസുകാരൻ എന്ന രീതിയിൽ ജനതാൽപര്യത്തിന് എതിരായി മോദി സർക്കാർ ചെയ്യുന്ന കാര്യങ്ങൾ എതിർക്കുകയും വേണമെന്നും സോണിയ ഗാന്ധി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക