പ്രധാനാധ്യാപകനെ തല്ലിക്കൊന്ന സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍

ബുധന്‍, 1 ജൂലൈ 2015 (12:35 IST)
ബിഹാറിലെ നളന്ദയില്‍ പ്രധാനാധ്യാപകനെ തല്ലിക്കൊന്ന സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. കേസിലെ പ്രധാനപ്രതി ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി അറസ്റ്റിലായതിനെ തുടര്‍ന്നാണിത്. നളന്ദയില്‍ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രധാനാധ്യാപകനെ കൊന്നത്.
 
ഡല്‍ഹി പബ്ലിക് സ്കൂള്‍ പ്രധാനാധ്യാപകന്‍ ദേവേന്ദ്ര പ്രസാദിനെ ഞായറാഴ്ചയാണ് ജനക്കൂട്ടം കൊല്ലപ്പെടുത്തിയത്. നിര്‍പൂര്‍ ഗ്രാമത്തിലെ സ്കൂളിന് സമീപമുള്ള അഴുക്കുചാലില്‍ നിന്ന് ഏഴും എട്ടും വയസുള്ള രവികുമാര്‍, സാഗര്‍ കുമാര്‍ എന്നീ കുട്ടികളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
 
മരണത്തിന് കാരണക്കാരന്‍ അധ്യാപകനാണെന്ന് ആരോപിച്ച് ജനക്കൂട്ടം പ്രധാനാധ്യാപകനെ മര്‍ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ അവശനായ അധ്യാപകനെ പാട്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

വെബ്ദുനിയ വായിക്കുക