നാഗാലാന്‍ഡില്‍ സ്ഫോടനം; അച്‌ഛനും മകളും കൊല്ലപ്പെട്ടു

ഞായര്‍, 28 ജൂണ്‍ 2015 (09:57 IST)
നാഗാലാന്‍ഡിലെ ദിമാപ്പുരില്‍ സ്ഫോടനം. സ്ഫോടനത്തില്‍ അച്‌ഛനും മകളും കൊല്ലപ്പെട്ടു. 
 
ദിമാപ്പുരില്‍ ക്രിസ്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസിന്റെ സമീപത്ത് ഉണ്ടായ സ്ഫോടനത്തിലാണ് അച്‌ഛനും മകളും കൊല്ലപ്പെട്ടത്. 
 
നേപ്പാള്‍ വംശജരായ പ്രകാശ് വിശ്വകര്‍മ, മകള്‍ റൂത്ത് ഗുരുങ് എന്നിവരാണ് മരിച്ചത്. റൂത്തിന്റെ ഭര്‍ത്താവിനും മകനും പരിക്കേറ്റു.
 
അതേസമയം, മുറിയിലുണ്ടായിരുന്ന ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് അപകടമെന്ന് പൊലീസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക