ഗരിഫേമാ രാജ്യത്തെ ആദ്യ പുകയില വിരുദ്ധ ഗ്രാമം
രാജ്യത്തെ ആദ്യത്തെ പുകയില വിരുദ്ധഗ്രാമമായി നാഗലാന്‍ഡിലെ ഗരിഫേമായെ പ്രഖ്യാപിച്ചു. ലോക പുകയില വിരുദ്ധദിനമായ കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍ ബെഞ്ചിലോ തോംഗ് നടത്തി.
പ്രഖ്യാപനം വന്നതോടെ തെരുവുകളിലും പൊതു സ്‌ഥലത്തും ബീഡി, പാന്‍, ലഹരി പാക്കുകള്‍ എന്നിവ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നവര്‍ക്ക് 500 രൂപ പിഴ ഇനി ഈടാക്കും. കൂടാതെ ഗ്രാമത്തില്‍ മദ്യവും പുകയിലയും വില്‍പ്പന നടത്തുന്നവര്‍ക്കും ഇത് കഴിച്ചശേഷം പൊതു സമാധാനം നശിപ്പിക്കുന്നവര്‍ക്കും 1000 രൂപ പിഴയുണ്ട്.
ഗ്രാമത്തിലെ വില്ലേജ് വിഷന്‍ സെല്ലിന്റെയും വിദ്യാര്‍ത്ഥി യൂണിയനുകളുടേയും പ്രവര്‍ത്തനഫലമായിട്ടാണ് ഈ നേട്ടം കൈവരിക്കാനായത്. നാഗാലാന്റില്‍ 67.9 ശതമാനം പുരുഷന്മാരും 28.1 ശതമാനം സ്‌ത്രീകളും പുകയില ഉപയോഗിക്കുന്നവരായിരുന്നു.