നിതീഷ് കുമാര്‍ തട്ടിപ്പുകാരന്; വിമര്‍ശനവുമായി മുലായം
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. പത്ത് വര്‍ഷം കൊണ്ട് നിതീഷ് എന്ത് വികസനമാണ് ബീഹാറില്‍ കൊണ്ടു വന്നതെന്ന് അദ്ദേഹം ചോദിച്ചു. സോഷ്യലിസ്റ്റ് ചേരിയെ തകര്‍ക്കുകയാണ് ലാലുവും നിതീഷും ചെയ്യുന്നത്. ലാലു നിതീഷിന്റെ വലയില്‍ കുടുങ്ങിക്കിടക്കുകയാണ്. കൈമൂരിലെ ബാഭുവയില് തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിതീഷ് കുമാര്‍ തട്ടിപ്പുകാരനെന്ന് മുലായം ആരോപിച്ചു. കാലിത്തീറ്റ കുംഭകോണത്തില്‍ തന്നെ കുടുക്കിയ നിതീഷിനൊപ്പം നില്ക്കാന് ലാലുവിന് എങ്ങനെ കഴിയുന്നെന്ന് മുലായം പറഞ്ഞു. ലാലുവിന്റെ രാഷ്ട്രീയ ഭാവി തന്നെ അപകടത്തിലാക്കിയ കേസ് ചമച്ച നിതീഷിനെ അംഗീകരിക്കുന്നതിന് പിന്നില്‍ സ്ഥാപിത താത്പര്യങ്ങളുണ്ടെന്നും മുലായം ചൂണ്ടിക്കാട്ടി.