മുഫ്തി സെയ്ദ് മുട്ടുമടക്കി, ബിജെപി പറയാതെ വിഘടനവാദികളെ മോചിപ്പിക്കില്ല

ചൊവ്വ, 10 മാര്‍ച്ച് 2015 (13:09 IST)
ജമ്മു കശ്മീര്‍ ജയിലില്‍ കഴിഞ്ഞിരുന്ന വിഘടനവാദി നേതാവ് മസറത് ആലം ഭട്ടിനെ മോചിപ്പിച്ച മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കേ ഇനി സഖ്യകക്ഷിയായ ബിജെപി പറയാതെ തടവുകാരെ വിട്ടയക്കില്ലെന്ന് പിഡിപി അറിയിച്ചു.

ജയിലുകളില്‍ കഴിയുന്ന വിഘടനവാദി നേതാക്കളെ മോചിപ്പിക്കുന്നതു സംബന്ധിച്ച തീരുമാനം ഭരണകക്ഷിയായി ബിജെപിയുടെ അനുമതി പ്രകാരമേ ഉണ്ടാവുകയുള്ളൂ എന്നും ബി.ജെ.പിയുടെ അനുമതിയില്ലാതെ ആരെയും വിട്ടയക്കില്ല എന്നും സെയ്ദ് കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം സെയ്ദ് അറിയിച്ചത്.
 
വിഷയത്തില്‍ ബി.ജെ.പിയുടെ കടുത്ത അതൃപ്തി കേന്ദ്രമന്ത്രി രാജ്നാഥ് സിങും അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിജെപിയുമായി കൂടിയാലോചിച്ച ശേഷം മാത്രമേ തീരുമാനമെടുക്കൂയെന്ന നിലപാടില്‍ മുഫ്തി എത്തിയത്.കശ്മീരിലെ കൂടുതല്‍ തടവുകാരെ വിട്ടയ്ക്കാന്‍ മുഫ്തി സര്‍ക്കാര്‍ നടപടി തുടരുകയാണെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. 

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക