നിസാര കാര്യങ്ങള്‍ക്ക് പ്രധാനമന്ത്രി പ്രതികരിക്കേണ്ട കാര്യമില്ലെന്ന് സദാനന്ദ ഗൗഡ
വ്യാപം അഴിമതി പോലുള്ള നിസാര കാര്യങ്ങള്‍ക്ക് പ്രധാനമന്ത്രി പ്രതികരിക്കേണ്ട കാര്യമില്ലെന്ന് കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ. വ്യാപം കേസില്‍ പ്രധാനമന്ത്രി എന്താണ് ഇതുവരെ പ്രതികരിക്കാത്തത് എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വ്യാപം കേസുമായി ബന്ധപ്പെട്ട് അതത് മന്ത്രിമാരും പാര്‍ട്ടി പ്രസിഡന്റും പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്. ഇതുപോലെ ഓരോ നിസാര കാര്യത്തിന് പ്രധാനമന്ത്രിയുടെ മറുപടി തേടുന്നത് മോശമാണെന്നും ഇത്തരം നിസാര കാര്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയേണ്ടതില്ലെന്നുമാണ് സദാനന്ദ ഗൗഡ പറഞ്ഞത്.