മോഡിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2015 (18:20 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോഡി തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനങ്ങളൊന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്ന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. യുപിയിലെ മഥുരയില്‍ പാര്‍ട്ടിപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി
പ്രധാമന്ത്രി മോഡി പറയുന്നത്, പേടിക്കേണ്ട നല്ല ദിനങ്ങള്‍ വന്നുചേരുമെന്നാണ്. എന്നാല്‍ രാജ്യത്ത് കര്‍ഷകര്‍ ആത്മഹത്യചെയ്തു കൊണ്ടിരിക്കുകയാണ്. കര്‍ഷകര്‍ മോഡിയെ വിമര്‍ശിക്കുകയല്ല. അവര്‍ അദ്ദേഹത്തെ അധിക്ഷേപിക്കുകയാണ് ചെയ്യുന്നത് രാഹുല്‍ പറഞ്ഞു.
ഇതുകൂടാതെ പാര്‍ട്ടി സ്റീവ് ജോബ്സിന്റെ ആപ്പിള്‍ മാതൃകയില്‍ പ്രവര്‍ത്തിക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരഞ്ഞു. പാര്‍ട്ടിക്ക് എല്ലാവരുടെയും അഭിപ്രായം പരിഗണിക്കാന്‍ കഴിയണം. ചില നേതാക്കളുടെ അഭിപ്രായങ്ങള്‍ക്കുമാത്രമായി ചെവികൊടുക്കരുത്. എല്ലാവിധ ആശയങ്ങള്‍ക്കും ഇടം നല്‍കണമെന്നും രാഹുല്‍ പറഞ്ഞു.