ബിജെപിയുടെ പ്രധാനമന്ത്രി സ്താനാര്‍ഥി നരേന്ദ്രമോഡിയുടെ ജീവിത കഥ പാഠപുസ്തകത്തില്‍ ഉള്‍പെടുത്താന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. "നരേന്ദ്ര മോഡി; ജീവിതവും,സമരവും" എന്ന പേരില്‍ ഒരു ഭാഗം വിദ്യാര്‍ഥികള്‍ക്ക് ഇനി പഠിക്കേണ്ടി വരും
മോഡിയുടെ ജീവിതകഥ കരിക്കുലത്തില്‍ ചേര്‍ക്കാന്‍ രാജാസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി കാലിചരണ്‍ ശരഫ് ആണ് തീരുമാനിച്ചിരിക്കുന്നത്. മുന്‍ പ്രധാന മന്ത്രി അടല്‍ ബിഹാരി വാജ്പേയിയെക്കുറിച്ചും പാഠ്യ പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കുമെന്നും അദ്ദേഹം പറയുന്നു.
അദ്ദേഹത്തിന്റെ കഥ കുട്ടികള്‍ക്ക് ഒരുപാട് പ്രചോദനമാകുമെന്നാണ് മന്ത്രി പറയുന്നത്. മോഡിയെയും വാജ്പേയിയേയും പാഠ്യ വിഷ്യമാക്കുന്നതിന് മന്ത്രി പറയുന്ന ന്യായം, കോണ്‍ഗ്രസ് നേതാക്കളായ ജവഹര്‍ലാല്‍ നെഹ്രുവിനേയും രാജീവ് ഗാന്ധിയെയും ഇന്ദിരാ ഗാന്ധിയെയുമൊക്കെ കുട്ടികള്‍ക്കു പഠിക്കാമെങ്കില്‍ എന്തുകൊണ്ടു ബിജെപി നേതാക്കളെക്കുറിച്ചു പഠിച്ചു കൂടാ എന്നാണ്.