വിദേശസന്ദര്‍ശനം പൂര്‍ത്തിയായി; മോഡി തിരിച്ചെത്തി

വ്യാഴം, 20 നവം‌ബര്‍ 2014 (10:26 IST)
പ്രധാനമന്ത്രി നരേന്ദ്രമോഡി പത്തു ദിവസത്തെ വിദേശസന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ തിരിച്ചെത്തി. പത്തു ദിവസത്തെ വിദേശസന്ദര്‍ശനത്തില്‍ ആസിയാന്‍-ഇന്ത്യ ഉച്ചകോടിയിലും ജി-20 ഉച്ചകോടിയിലും പങ്കെടുത്തു.

ജി-20 ഉച്ചകോടിയില്‍ മോഡി വിവിധ രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തി.
ഉച്ചകോടിയില്‍ വിദേശത്തു നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരിച്ചെത്തിക്കാന്‍ ആഗോളസഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തില്‍ സുപ്രധാനമായ അഞ്ച് കരാറുകളാണ് ഇരു രാജ്യങ്ങളും ഒപ്പിട്ടു. ഇതുകൂടാതെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി വിജയം ലക്ഷ്യമിട്ട് വ്യവസായ പ്രമുഖന്മാരുമായി മോഡി ചര്‍ച്ച നടത്തി. സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി ഓസ്ട്രേലിയയിലെ ഇന്ത്യയക്കാരോടും സംവദിച്ചു.

തുടര്‍ന്ന് നടന്ന ഫിജി സന്ദര്‍ശനത്തില്‍ ഫിജി പ്രധാനമന്ത്രി ഫ്രാങ്ക് ബൈന്‍ മിരാമയുമായി കൂടിക്കാഴ്ച നടത്തി. ഫിജിയുമായി ഇന്ത്യ മൂന്ന് സഹകരണ കരാറുകളില്‍ ഒപ്പുവെച്ചു. ഇതുകൂടാതെ 170 ലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കാനും ഇന്ത്യ വഗ്ദാനം ചെയ്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക