സോഷ്യലാകു പരിധി വിടാതെ: എംപിമാരൊട് മോഡി
മാന്യതവിടാതെ സോഷ്യല്‍ മീഡിയകളെ പരമാവധി ഉപയോഗിക്കാന്‍ ബിജെപി എംപിമാരോട് മോഡി ഉപ്ദേശിച്ചു. ഹരിയാനയിലെ സൂരജ്കുണ്ടില്‍ പുതിയ എംപിമാരുടെ ദ്വിദിന ശില്പശാലയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
അഴിമതിയില്‍ നിന്നും വര്‍ഗീയരാഷ്ട്രീയത്തില്‍ നിന്നും അകന്നുനില്ക്കണം. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനു പകരം സ്വന്തം ജോലിയില്‍ ശ്രദ്ധവയ്ക്കണം. പാര്‍ലമെന്റിനകത്തും പുറത്തും മാന്യത പുലര്‍ത്തണമെന്നും മോദി എംപിമാര്‍ക്ക് നിര്‍ദേശം നല്കി.
താനും ആദ്യമായാണ് എംപിയാകുന്നതെന്നും മുതിര്‍ന്ന നേതാക്കന്മാരില് നിന്നു പഠിക്കുകയാണെന്നും മോദി പറഞ്ഞു. അടുത്ത ആറു മാസത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു റോഡ് മാപ്പ് തയാറാക്കണമെന്നും അദ്ദേഹം എംപിമാര്‍ക്ക് നിര്‍ദേശം നല്കി.