മോഡി സര്‍ക്കാരുമായി മികച്ച സഹകരണം പ്രതീക്ഷിക്കുന്നതായി പുട്ടിന്‍
മോഡി സര്‍ക്കാരുമായി മുന്‍ എന്‍ഡിഎ സര്‍ക്കാരുമായെന്ന പോലെ മെച്ചപ്പെട്ട ബന്ധം പ്രതീക്ഷിക്കുന്നതായി രഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിന്‍. മോഡിയുടെ വിജയത്തില്‍ അഭിനന്ദിച്ചുകൊണ്ട് അയച്ച സന്ദേശത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
ബിജെപി മുന്‍പ് അധികാരത്തില്‍ ഇരുന്ന കാലത്ത് ഇത്തരത്തില്‍ ഒരു ബന്ധം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനിന്നിരുന്നാതായും ബിജെപി സര്‍ക്കാരുമായി പുട്ടിന്‍ ഒപ്പ് വെച്ച ചരിത്രപ്രധാന്യമുള്ള യുദ്ധ തന്ത്ര പരമായ പങ്കാളിത്ത പ്രഖ്യാപനത്തെക്കുറിച്ചും സന്ദേശത്തില്‍ അദ്ദേഹം പരാമര്‍ശിച്ചു.
2000 -ല്‍ ഒപ്പ് വെച്ച ഈ കരാര്‍ ചരിത്രപരമായ പ്രാധാന്യം അര്‍ഹിക്കുന്നതായും ഇതിലൂടെ വന്‍ തോതില്‍ പൊതു പ്രയോജനകരമായ പദ്ധതികള്‍ക്ക് നേട്ടം ഉണ്ടാക്കാന്‍ സാധിച്ചതായും അദ്ദേഹം ഊന്നി പറഞ്ഞു. മുന്‍ കാലങ്ങളിലെ നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ മോഡിയുമായുള്ള സഹകരണത്തിലൂടെ വീണ്ടും സാധിക്കുമെന്നും പുട്ടിന്‍ ആത്മ വിശ്വാസം പ്രകടിപ്പിച്ചു .