ജയലളിതയ്ക്ക് വേണ്ടി സീറ്റ് ഒഴിയാമെന്ന് വിമത എംഎല്‍എ

ഞായര്‍, 17 മെയ് 2015 (10:59 IST)
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട സാഹചര്യത്തില്‍ എഡിഎംകെ നേതാവ് ജയലളിതയ്ക്കു മത്സരിക്കാനായി സീറ്റ് ഒഴിഞ്ഞ് നല്‍കാമെന്ന് ഡിഎംഡികെയിലെ വിമത എംഎല്‍എ.

മധുരൈ വെസ്റ്റ് മണ്ഡലത്തിലെ എംഎല്‍എ ആര്‍.സുന്ദര്‍രാജനാണു രാജിസന്നദ്ധത അറിയിച്ചത്. സുന്ദര്‍ രാജന്‍ വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ഡിഎംഡികെയിലെ വിമതനാണ്. കഴിഞ്ഞദിവസം ജയലളിതയെ നേരില്‍ക്കണ്ട് രാജിസന്നദ്ധത അറിയിച്ചതായാണ് സുന്ദര്‍രാജന്‍ അറിയിച്ചിരിക്കുന്നത്. ഒട്ടേറെ ജനപ്രിയപദ്ധതികള്‍ തന്റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടത്തിയിരുന്നു. അതിനാല്‍ ജയലളിതയ്ക്കു ഇവിടെ വിജയം ഉറപ്പിക്കാമെന്നാണ് അദ്ദേഹം പറയുന്നത്.

വെബ്ദുനിയ വായിക്കുക