കോടീശ്വരന്മാര്‍ക്ക് ഇന്ത്യയെ വേണ്ട, കൂട്ടത്തൊടെ നാട് വിട്ടത് 61,000 കോടീശ്വരന്മാര്‍
തിങ്കള്‍, 27 ജൂലൈ 2015 (10:05 IST)
കോടീശ്വരന്മാര്‍ക്ക് ഇന്ത്യയേ വേണ്ട. ഇന്ത്യയിലെ കോടീശ്വരന്മാര്‍ മുഴുവനും വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നതായി കണക്കുകള്‍. ന്യൂ വേള്‍ഡ് വെല്‍ത്ത്, ലിയോ ഗ്ലോബല്‍ എന്നീ സംഘടനകള്‍ നടത്തിയ പഠനത്തിലാണ് ഇന്ത്യയിലെ കോടീശ്വരന്മാര്‍ കൂട്ടത്തൊടെ നാട് വിട്ടകാര്യ്ം പുറത്തുവന്നത്. 2000-ത്തിനും 2014-നുമിടയില്‍ 61,000-ത്തിലധികം ഇന്ത്യന്‍ കോടിശ്വരന്മാരാണ് വിദേശങ്ങളില്‍ താമസമുറപ്പിച്ചതെന്നാണ് വിവരങ്ങള്‍.
ഇന്ത്യന്‍ കോടീശ്വരന്മാര്‍ കൂടുതലായും യു.എ.ഇ.യിലേക്ക് കുടിയേറാനാണ് താത്പര്യം പ്രകടിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യു.കെ., അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയവയാണ് മറ്റ് പ്രിയരാജ്യങ്ങള്‍. നികുതിപ്രശ്‌നങ്ങള്‍, സുരക്ഷാകാരണങ്ങള്‍, കുട്ടികളുടെ ഉന്നതവിദ്യാഭ്യാസം തുടങ്ങിയവയാണ് ഈ കുടിയേറലിന് പ്രേരിപ്പിക്കുന്ന പ്രധാനഘടകങ്ങള്‍. കൂടാതെ രണ്ടാമതൊരു പൗരത്വം നേടുക എന്നതും കോടീശ്വരന്മാരുടെ ലക്ഷ്യമാണ്.
ഇന്ത്യ മാത്രമല്ല, ചൈനയിലെ കോടീശ്വരന്മാരും നാട് വിടുന്നവരാണ്. നാല് വര്‍ഷത്തിനിടെ 91,000 കോടീശ്വരന്മാര്‍ വിദേശത്തേക്ക് കുടിയേറിയതായാണ് കണക്കുകള്‍. ചൈനയിലെ കോടീശ്വരന്മാര്‍ക്ക് കുടിയേറാനുള്ള ഇഷ്ടരാജ്യങ്ങള്‍ അമേരിക്ക, ഹോങ്കോങ്, സിംഗപ്പൂര്‍, യു.കെ. തുടങ്ങിയവയാണ്. അമേരിക്കയിലും സിംഗപ്പൂരിലും സ്ഥിതാമസമാക്കുന്നവരില്‍ കൂടുതലും ഇന്ത്യ, ചൈന, ഇന്‍ഡൊനീഷ്യ എന്നിവിടങ്ങളിലുള്ളവരാണ്.