മത്തങ്ങയുടെ വിലയെ ചൊല്ലി തര്‍ക്കം; കച്ചവടക്കാരന്റെ കഴുത്തറത്തു
മത്തങ്ങയുടെ വിലയെ ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. പശ്ചിമ ബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. ബുദ്ധേശ്വര്‍ പാല്‍ എന്നയാളാണ് കൊലപാതകം നടത്തിയത്. കച്ചവടക്കാരനുമായി മത്തങ്ങയുടെ വിലയെ ചൊല്ലി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇയാള്‍ പെട്ടെന്നു കച്ചവടക്കാരന്റെ കഴുത്ത് അറുത്ത ശേഷം സമീപത്തുള്ള വനത്തിലേക്ക് ഓടി മറയുകയായിരുന്നു.
കണ്ടു നില്‍ക്കുന്നവര്‍ക്ക് സംഭവം എന്താണെന്നു മനസ്സിലാക്കാനുള്ള സമയം പോലും നല്‍കാതെയാണ് സംഭവം അരങ്ങേറിയതെന്ന് പോലീസ് അധികൃതര്‍ പറയുന്നത്. നിസ്സാരമായ ഒരു കാര്യത്തിന് ബുദ്ധേശ്വറിന്റെ പക്ഷത്തു നിന്നും ഇങ്ങനൊരു പ്രതികരണം ഉണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് സാക്ഷികള്‍ പറയുന്നത്. സംഭവത്തില്‍ ബുദ്ധേശ്വര്‍ പാലിനായുള്ള തിരച്ചില്‍ പോലീസ് തുടരുകയാണ്